Marie curie biography in malayalam

പഠനം ജീവിതമാക്കിയ മേരി ക്യൂറി

പഠിക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുന്നവർക്ക് ഏതൊരു സാഹചര്യത്തെയും അനുകൂലമാക്കാൻ കഴിയും. വിദ്യാഭ്യാസം നിഷേധിച്ചിരുന്ന സമൂഹത്തിൽ നിന്നുമാണ് ലോകം ആദരിക്കുന്ന വിജ്ഞാനികൾ ഉദയംകൊണ്ടിട്ടുള്ളത്. 1867 ൽ റഷ്യയുടെ അധീനതയിലായിരുന്ന പോളണ്ടിലാണ് മേരി ക്യൂറി ജനിച്ചത്. അക്കാലത്ത് പോളണ്ടു നിവാസികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിച്ചിരുന്നു.

പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നൽകിയിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസം മികവോടെ പൂർത്തീകരിച്ച മേരി രഹസ്യമായാണ് ഉന്നത പഠനം നടത്തിയിരുന്നത്. ജന്മനാടായ പോളണ്ടിൽ നിന്നും ബിരുദം എടുക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ ഫ്രാൻസിലേക്ക് കുടിയേറി പഠനത്തിൽ മികവു കാട്ടിയ മേരി അക്കാലത്ത് ശാസ്ത്രത്തിൽ ഉന്നത ബിരുദങ്ങൾ നേടുന്ന ഏക വനിത ആയിരുന്നു.

തന്റെ ഒൻപതാം വയസിൽ സഹോദരിയെയും പതിനൊന്നാം വയസിൽ അമ്മയേയും നഷ്ടപ്പെട്ട മേരി ക്യൂറിയെ മുന്നോട്ട് നയിച്ചത് അറിവിനോടുള്ള അഭിനിവേശമായിരുന്നു.

പഠനവും ഗവേഷണവും ജീവിതമാക്കിയ മേരി ക്യൂറി ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ മഹത്തരമാണ്. 1903ൽ ഭർത്താവ് പിയറി ക്യൂറിക്കൊപ്പം ഊർജതന്ത്രത്തിൽ നോബൽ സമ്മാനിതയായ അവർക്ക് പുരസ്കാരം വാങ്ങാൻ സ്വീഡനിലേക്ക് പോകാൻ പോലും സമയം ഉണ്ടായിരുന്നില്ല.

ഗവേഷണങ്ങളിൽ മുഴുകിയ അവർ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സമ്മാനം നേരിട്ട് സ്വീകരിച്ചത്. പൊളോണിയം, റേഡിയം എന്നിങ്ങനെ രണ്ട് മൂലകങ്ങൾ കണ്ടെത്തിയ മേരി ക്യൂറിയെ തേടി 1911ൽ നോബൽ സമ്മാനം വീണ്ടുമെത്തി.

Autobiography difference between biography and bibliography

ഇത്തവണ രസതന്ത്രത്തിനായിരുന്നു പുരസ്കാരം. ഒരു മൂലകത്തിന് സ്വന്തം പേര് നൽകി ശാസ്ത്രലോകം ആദരിച്ച (ക്യൂരിയം) മേരി ക്യൂറിയുടെ ജീവിതം ക്ലേശകരമായിരുന്നു എങ്കിലും അവർ അനുഭവിച്ച ക്ലേശങ്ങളിലൂടെ കണ്ടെത്തിയ അറിവുകൾ ലോകത്തിന് വലിയ നേട്ടമായി റേഡിയോ ആക്ടീവ് മൂലകങ്ങളുമായി നിരന്തര സമ്പർക്കത്തിലായിരുന്ന മേരി ക്യൂറി 1934 ൽ ലൂക്കീമിയ ബാധിതയായാണ് മരിച്ചത്. ‘‘മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുക’’.

മേരി ക്യൂറിയുടെ വാക്കുകളാണിത്. അവരുടെ അവസാന നാളുകൾവരെ ആനന്ദം കണ്ടെത്തിയത് അറിവിലൂടെ ആയിരുന്നു. അറിവ് മനുഷ്യരെ കരുത്തരാക്കുന്നു. ഏതൊരു പ്രതിബന്ധങ്ങളെയും അതിജീവിക്കാനുള്ള കരുത്ത്.

വൈറ്റമിൻ സിയുടെ കണ്ടുപിടിത്തത്താൽ ശ്രദ്ധേയനായ വ്യക്തിയാണ് ആൽബർട്ട് സെന്റ് ജോർജി (Albert Szent Gyorgyi). 1937ൽ നോബൽ സമ്മാനിതനായ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ‘‘മറ്റുള്ളവർ കാണുന്നതൊക്കെ കാണുകയും എന്നാൽ മറ്റുള്ളവർ ചിന്തിക്കാത്തത് ചിന്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഗവേഷണം’’.

അന്വേഷണ ത്വരയോടെ ചിന്തിക്കുന്നവർക്ക് മാത്രമേ നല്ല ഗവേഷകരാവാൻ കഴിയൂ. ഫലം ലഭിക്കും എന്ന പ്രതീക്ഷയിൽ കർമ്മത്തിൽ മുഴുകുന്ന ഗവേഷകരുടെ കണ്ടെത്തലുകളല്ലേ മാനവരാശി ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങളൊക്കെയും.

തന്റെ ഗവേഷണ ഫലങ്ങളെല്ലാം തന്റെ പേരിൽ കുറിച്ച് പേറ്റന്റ് എടുക്കാൻ മേരി ക്യൂറി തയ്യാറായിരുന്നില്ല. അറിവുകൾ സ്വതന്ത്രമായി മനുഷ്യരുടെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്താൻ കഴിയുന്നവ ആകണമെന്ന് അവർ വിശ്വസിച്ചു.

പുരസ്കാരങ്ങളിൽ നിന്നും ലഭിച്ച സമ്പത്ത് പോലും അവർ ശാസ്ത്ര ദവേഷണം നടത്തുന്ന വിദ്യാർഥികൾക്കായി ചെലവിടുകയായിരുന്നു. മേരി ക്യൂറിയുടെ പുത്രി ഐറിൻ തന്റെ അമ്മയുടെ സ്വാധീനത്താൽ ലഭിച്ച പ്രചോദനം ഉൾക്കൊണ്ട് രസതന്ത്രത്തിൽ ഒരു ഗവേഷക ആവുകയും 1935ൽ ഭർത്താവ് ജോലിയറ്റ് ക്യൂറിയുമൊത്ത് നോബൽ പുരസ്കാരം നേടുകയുമുണ്ടായി എന്നത് മറ്റൊരു ചരിത്രം.

അറിയാനുള്ള ആഗ്രഹം മനുഷ്യന് ജന്മസഹജമായുള്ളതാണ്.

ഏത് മേഖലയെക്കുറിച്ച് അറിയണമെന്നും എന്തൊക്കെ അറിയേണ്ടതുണ്ടെന്നും തീരുമാനിച്ചുറപ്പിച്ചവർക്ക് അറിവിന്റെ പുതിയ ലോകത്തേക്ക് കടന്നുചെല്ലാൻ കഴിയും. വിജ്ഞാനം ആരു വിചാരിച്ചാലും തടഞ്ഞ് നിർത്താവുന്ന ഒന്നല്ല. വിജ്ഞാനത്തിന് പരിമിതികളും പരിധിയും നിശ്ചയിക്കുന്നത് നാമാണ്. അറിവിനോട് അഭിനിവേശമുള്ളവർക്ക് ഏതൊരു പരിമിതികളെയും അതിജീവിച്ച് പരിധികളില്ലാത്ത ലോകത്തേക്ക് പറന്നുയരാൻ കഴിയും.

അറിവിനായി മനസിന്റെ വാതായനങ്ങൾ തുറന്നിടുക. ഇച്ഛാശക്തിയോടെ പ്രവർത്തിച്ച മേരി ക്യൂറിക്ക് തന്റെ അറിവുകൊണ്ട് ലോകത്തെ പ്രചോദിപ്പിക്കാൻ കഴിഞ്ഞതുപോലെ നാളെ നിങ്ങൾക്കും അറിവിലൂടെ വിജയം സാധ്യമാക്കാൻ കഴിയട്ടെ.

Copyright ©hogpop.a2-school.edu.pl 2025